Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deputy Speaker

Alappuzha

വ്യാ​ജ​പ്ര​ച​ാര​ണ​ത്തെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന് ഡെ. ​സ്പീ​ക്ക​ർ

ചേ​ർ​ത്ത​ല: ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വി​ദേ​ശ​യാ​ത്ര സം​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ളെ പ്ര​വ​ർ​ത്ത​ക​ർ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ. എ​ൻ. ശ​ങ്ക​ര​ൻ​കു​ട്ടി​യു​ടെ 26-ാമ​ത് ച​ര​മ​വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഡെ. ​സ്പീ​ക്ക​ർ.

മ​ന്ത്രി സ​ർ​ക്കാ​ർ ചെ​ല​വി​ല​ല്ല പോ​യ​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ളെ നേ​രി​യാ​ൻ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ങ്ങ​ൾ​ക്ക് ക​ഴി​യ​ണം.

ശ​ങ്ക​ര​ൻ​കു​ട്ടി ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ജി. ​വി​ശ്വം​ഭ​ര​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. എ.​ഡി. തോ​മ​സ് എം​എ​ല്‍​എ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സി.​കെ. ഷാ​ജി​മോ​ഹ​ന്‍, സെ​ക്ര​ട്ട​റി ജി. ​സോ​മ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​ഭാ​സി, വി.​എ​ൻ അ​ജ​യ​ൻ, കെ.​സി. ആ​ന്‍റ​ണി, ടി.​എ​സ്. ര​ഘു​വ​ര​ൻ, സി.​വി. രാ​ധാ​കൃ​ഷ്ണ​ൻ, ഐ​സ​ക് മാ​ട​വ​ന, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്. ശ്രീ​കു​മാ​ര്‍ മാ​മ്പ​ല, സി.​പി. ക​ര്‍​ത്ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു ശേ​​​ഷം പി​​​രി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭ ഇ​​​ന്നു വീ​​​ണ്ടും സ​​​മ്മേ​​​ളി​​​ക്കും. ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് ഡെപ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കും. കോ​​​ണ്‍​ഗ്ര​​​സി​​​ലെ ഷാ​​​നി​​​മോ​​​ൾ ഉ​​​സ്മാ​​​നും സി​​​പി​​​ഐ​​​യി​​​ലെ മു​​​ഹ​​​മ്മ​​​ദ് മൊ​​​ഹ്സി​​​നും ത​​​മ്മി​​​ലാ​​​ണ് മ​​​ത്സ​​​രം.

ച​​​ര​​​മോ​​​പ​​​ചാ​​​ര​​​വും ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​ന​​​ത്തി​​​ന്മേ​​​ലു​​​ള്ള ന​​​ന്ദി​​​പ്ര​​​മേ​​​യ ച​​​ർ​​​ച്ച​​​യും ഇ​​​ന്ന് ന​​​ട​​​ക്കും. വ്യാ​​​ഴാ​​​ഴ്ച വ​​​രെ​​​യാ​​​ണ് ന​​​ന്ദി​​​പ്ര​​​മേ​​​യ​​​ത്തി​​​ന്മേ​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ക.

ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഒ​​​ഴി​​​വാ​​​ക്കി​​​യെ​​​ങ്കി​​​ലും ശ്യൂ​​​ന്യവേ​​​ള​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷം അ​​​ടി​​​ന്ത​​​ര പ്ര​​​മേ​​​യം കൊ​​​ണ്ടു​​​വ​​​ന്നാ​​​ൽ അ​​​ത് പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ടു​​​ക്കും.

19ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ദ്യ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. 22, 23, 24 തീ​​​യ​​​തി​​​ക​​​ളി​​​ൽ ബ​​​ജ​​​റ്റി​​​ലു​​ള്ള ച​​​ർ​​​ച്ച ന​​​ട​​​ക്കും. തു​​​ട​​​ർ​​​ന്ന് 30ന് ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി സ​​​മ്മേ​​​ള​​​നം അ​​​വ​​​സാ​​​നി​​​ക്കും.

Kerala

സം​സ്ഥാ​ന ബ​ജ​റ്റ് ജൂ​ണ്‍ 19ന്; ​ ഡെപ്യൂട്ടി സ്പീ​ക്ക​ർ തെ​രഞ്ഞെടുപ്പ് ര​ണ്ടി​ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തി​​​യ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ദ്യ ബ​​​ജ​​​റ്റ് ജൂ​​​ണ്‍ 19നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റാ​​​കും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക. നി​​​യ​​​മ​​​സ​​​ഭാ ക​​​ല​​​ണ്ട​​​ർ പ്ര​​​കാ​​​രം 19നാ​​​ണ് ബ​​​ജ​​​റ്റ് നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ഈ ​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം ബ​​​ജ​​​റ്റ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​യാ​​​ൽ 19നു ​​​ത​​​ന്നെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ൻ​​​മേ​​​ലു​​​ള്ള ന​​​ന്ദി​​​പ്ര​​​മേ​​​യ ച​​​ർ​​​ച്ച ചൊ​​​വ്വാ​​​ഴ്ച തു​​​ട​​​ങ്ങും.

ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ജൂ​​​ണ്‍ ര​​​ണ്ടി​​​ന് രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് ന​​​ട​​​ക്കും. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ഇ​​​പ്പോ​​​ഴ​​​ത്തെ ക​​​ക്ഷി നി​​​ല അ​​​നു​​​സ​​​രി​​​ച്ചു കോ​​​ണ്‍​ഗ്ര​​​സി​​​ലെ ഷാ​​​നി​​​മോ​​​ൾ ഉ​​​സ്മാ​​​ൻ ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​റാ​​​കും.

National

പൂർണേഷ് മോദി ഗുജറാത്ത് ഡെപ്യൂട്ടി സ്പീക്കർ

ഗാ​​​ന്ധി​​​ന​​​ഗ​​​ർ: ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ പൂ​​​ർ​​​ണേ​​​ഷ് മോ​​​ദി​​​യെ ഗു​​​ജ​​​റാ​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ശ​​​ബ്ദ​​​വോ​​​ട്ടോ​​​ടെ​​​യാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ രാ​​​ജി​​​വ​​​ച്ച സൂ​​​റ​​​ത്ത് വെ​​​സ്റ്റ് എം​​​എ​​​ൽ​​​എ ജേ​​​താ​​​ഭാ​​​യ് ഭ​​​ർ​​​വാ​​​ഡി​​​നു പ​​​ക​​​ര​​​മാ​​​ണ് പൂ​​​ർ​​​ണേ​​​ഷ് മോ​​​ദി​​​യെ ഡെ​​​പ്യൂ​​​ട്ടി സ്പീക്കറായി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​ക്കെ​​​തി​​​രേ ക്രി​​​മി​​​ന​​​ൽ അ​​​പ​​​കീ​​​ർ​​​ത്തി കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്ത​​​തോ​​​ടെ​​​യാ​​​ണ് പൂ​​​ർ​​​ണേ​​​ഷ് മോ​​​ദി വാ​​​ർ​​​ത്ത​​​ക​​​ളി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ച​​​ത്. “എ​​​ല്ലാ ക​​​ള്ള​​​ന്മാ​​​ർ​​​ക്കും മോ​​​ദി എ​​​ന്ന കു​​​ടും​​​ബ​​​പ്പേ​​​ര് വ​​​ന്ന​​​ത് എ​​​ങ്ങ​​​നെ​​​യാ​​​ണ്’’ എ​​​ന്ന രാ​​​ഹു​​​ലി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നെ​​​തി​​​രേ​​​യാ​​​ണ് പൂ​​​ർ​​​ണേ​​​ഷ് മോ​​​ദി കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്ത​​​ത്. കേ​​സി​​ൽ സൂ​​റ​​ത്ത് കോ​​ട​​തി രാ​​ഹു​​ലി​​നെ ര​​ണ്ടു വ​​ർ​​ഷ​​ത്തെ ത​​ട​​വി​​നു ശി​​ക്ഷി​​ച്ചു.

ലോ​​ക്സ​​ഭാം​​ഗ​​ത്വ​​ത്തി​​ൽ​​നി​​ന്ന് അ​​യോ​​ഗ്യ​​നാ​​ക്കി. തു​​ട​​ർ​​ന്ന് സു​​പ്രീം​​കോ​​ട​​തി ശി​​ക്ഷാ​​ന​​ട​​പ​​ടി സ്റ്റേ ​​ചെ​​യ്ത​​തോ​​ടെ​​യാ​​ണ് ലോ​​ക്സ​​ഭാം​​ഗ​​ത്വം തി​​രി​​കെ ല​​ഭി​​ച്ച​​ത്.

National

നരേന്ദ്ര നാരായൺ യാദവ് ബിഹാർ ഡെപ്യൂട്ടി സ്പീക്കർ

പാ​​റ്റ്ന: മു​​തി​​ർ​​ന്ന ജെ​​ഡി-​​യു നേ​​താ​​വ് ന​​രേ​​ന്ദ്ര നാ​​രാ​​യ​​ൺ യാ​​ദ​​വ് ബി​​ഹാ​​ർ ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​റാ​​കും. ഇ​​ദ്ദേ​​ഹം ഇ​​ന്ന​​ലെ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചു.

ആ​​ലം​​ന​​ഗ​​റി​​ൽ​​നി​​ന്ന് ഏ​​ഴു ത​​വ​​ണ യാ​​ദ​​വ് നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​യി​​ട്ടു​​ണ്ട്. ബി​​ഹാ​​റി​​ൽ പ്രോ​​ടെം സ്പീ​​ക്ക​​റാ​​യി നി​​യ​​മി​​ത​​നാ​​യ​​ത് ഇ​​ദ്ദേ​​ഹ​​മാ​​യി​​രു​​ന്നു. ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ന​​രേ​​ന്ദ്ര നാ​​രാ​​യ​​ൺ യാ​​ദ​​വ് ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​ർ​​സ്ഥാ​​ന​​ത്ത് എ​​ത്തു​​ന്ന​​ത്.

Editorial

ഡെപ്യൂട്ടി സ്പീക്കറിലെ ജനാധിപത്യ ശബ്ദം

ജനാധിപത്യത്തെക്കുറിച്ചാണ് പറയുന്നതെങ്കിൽ ഇന്ത്യയിൽ അതു ചട്ടങ്ങളിൽ മാത്രം കേന്ദ്രീകൃതമായിരുന്നില്ല. ഭരണഘടന അനുശാസിക്കുന്നില്ലെങ്കിലും സർക്കാരുകൾ പാലിക്കുന്ന ചില കീഴ്വ‌ഴക്കങ്ങൾ നമ്മുടെ ജനാധിപത്യത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിൽനിന്നു മോചിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.
അത്തരത്തിലൊന്നാണ് ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിനു കൊടുക്കുന്ന പതിവ്. പക്ഷേ, ബിജെപി ആറ് വർഷമായി ഡെപ്യൂട്ടി സ്‌പീക്കർ പദവി ഒഴിച്ചിട്ടിരിക്കുകയാണ്. അവരുടേതായ ന്യായങ്ങളുണ്ടായിരിക്കാം. പക്ഷേ, ഭരിക്കുന്നവർ കണ്ടെത്തേണ്ടത് ഒഴിവാക്കലുകളുടെയല്ല, ഉൾക്കൊള്ളലി​ന്റെ ന്യായങ്ങളാണ്.
തെരഞ്ഞെടുപ്പു കഴിഞ്ഞാൽ രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെന്ന സന്ദേശം അതിലുണ്ട്. ശശി തരൂരിനെ വിദേശത്തേക്ക് അയയ്ക്കുമ്പോൾ മാത്രം പുറത്തെടുക്കേണ്ട രാഷ്ട്രീയമായി, രാഷ്ട്രീയാതീത ദേശീയതയെയും ജനാധിപത്യത്തെയുമൊക്കെ ചുരുക്കരുത്. അടുത്ത മാസത്തെ പാർലമെൻ്റ് സമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു കൊടുത്തില്ലെങ്കിലും സർക്കാരിന് ഒന്നും സംഭവിക്കാനില്ല. പക്ഷേ, ജനാധിപത്യത്തെ സർക്കാരിൽ തളയ്ക്കാനിടയാക്കും.
ഒരു കത്താണ് വിഷയത്തെ വീണ്ടും സജീവമാക്കിയത്. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത്. തുടർച്ചയായി രണ്ടാം തവണയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്നും ജനാധിപത്യ രാഷ്ട്രീയത്തിനുള്ള ദുഃസൂചനയാണിതെന്നും എത്രയും പെട്ടെന്നു തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ആവശ്യം. ഡെപ്യൂട്ടി സ്‌പീക്കർ പദവി പ്രതിപക്ഷത്തിനു കൊടുക്കാതിരിക്കുമ്പോൾ അധികാര വികേന്ദ്രീകരണത്തിൽ സർക്കാർ എന്തോ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്ന തോന്നലുണ്ടാകും. അത് ജനാധിപത്യത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 2019നുശേഷം രണ്ട് ലോക്സഭകളിൽ ഈ പദവി ഒഴിഞ്ഞുകിടക്കുകയാണ്. സാധാരണയായി പുതിയ ലോക്‌സഭയുടെ രണ്ടാമത്തെയോ മുന്നാമത്തെയോ സമ്മേളനത്തിലാണു ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കുന്നത്. അതിനാൽ അട അടുത്തമാസം പാർലമെൻ്റ് സമ്മേളനം ആരംഭിക്കാനിരിക്കേ കോൺഗ്രസിൻ്റെ ആവശ്യം രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.
തെരഞ്ഞെടുപ്പോടെ രാഷ്ട്രീയം അവസാനിക്കുന്നില്ലെങ്കിലും ഭരണ-പ്രതിപക്ഷങ്ങൾ അതിനെ മുല്യാധിഷ്ഠിതവും നിയന്ത്രിതവുമാക്കുന്നത് ജനാധിപത്യത്തിനു മേൽക്കൈ കൊടുക്കുന്നതും രാഷ്ട്രനിർമിതിക്കു ഗുണകരവുമാണ്. അതിനെ സഹായിക്കുന്ന കീഴ്വഴക്കങ്ങളെ നിർബന്ധിതമല്ലാത്തതിനാൽ ഉപേക്ഷിക്കരുത്. ഇതിൽ, ഏറ്റവും മാതൃകാപരമായ സമീപനം പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു തുടങ്ങിവച്ചിരുന്നു. കോൺഗസിനു മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും ആദ്യസർക്കാരിൽ ഹിന്ദു മഹാസഭാ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖർജിയെ വ്യവസായ, വിതരണ മന്ത്രിയാക്കി. നെഹ്റുവിനെ എതിർത്തിരുന്നയാൾ മാത്രമായിരുന്നില്ല, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ നിർണായക വഴിത്തിരിവായിരുന്ന ക്വിറ്റ് ഇന്ത്യ സമരത്തെപ്പോലും എതിർത്തയാളായിരുന്നു മുഖർജി.
അതുപോലെ, നെഹ്റുവിന്റെയും ഗാന്ധിജിയുടെയും കടുത്ത വിമർശകനായിരുന്ന ഡോ. ബി.ആർ. അംബേദ്‌കറെയാണ് നിയമമന്ത്രിയാക്കിയത്. സ്വരാജ് പാർട്ടിയിലും ജസ്റ്റീസ് പാർട്ടിയിലും പ്രവർത്തിച്ചിരുന്ന, ബ്രിട്ടീഷ് അനുകൂല വീക്ഷണം ഉണ്ടായിരുന്ന ആർ.കെ. ഷൺമുഖം ചെട്ടിയായിരുന്നു ധനമന്ത്രി. ഇവരെയൊക്കെ ഉൾപ്പെടുത്തുന്നത് കോൺഗ്രസിനു നിർബന്ധമുള്ള കാര്യമായിരുന്നില്ല. ആ ജനാധിപത്യ വിശാലത ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ കൈവിടാൻ പാടില്ലാത്തതാണ്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിനു നൽകുമ്പോൾ അന്തസേറുന്നത് ഭരണകൂടത്തിനാണ്.
മോദിസർക്കാർ 11 വർഷം പൂർത്തിയാക്കുമ്പോൾ ഭരണനേട്ടങ്ങൾ ഏറെയുണ്ട്. പക്ഷേ, അതോടൊപ്പം ഉറപ്പാക്കേണ്ടത് ബിജെപിയുടെ വളർച്ച മാത്രമല്ല, ജനാധിപത്യത്തിൻ്റേതുകൂടിയാണ്. അടിത്തറ സംരക്ഷിക്കാൻ ഭരണഘടനയുണ്ടെങ്കിലും നിർബന്ധിതമല്ലാത്ത ചില കീഴ്വ‌ഴക്കങ്ങൾ ജനാധിപത്യത്തെ പുത്തൻ വെല്ലുവിളികൾക്ക് അനുസൃതമായി പുതുക്കിക്കൊണ്ടിരിക്കും. 11 വർഷത്തിൽ ഒരിക്കലും പ്രധാനമന്ത്രി രാജ്യത്തെ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യാത്തത്, ന്യൂനപക്ഷവിരുദ്ധ വിദ്വേഷപ്രസംഗങ്ങളെ തടയാത്തത്, വിമർശിക്കുന്നവർക്കെതിരേ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത്, തെരഞ്ഞെടുപ്പു കമ്മീഷണറെ ഏകപക്ഷീയമായി തീരുമാനിക്കാൻ നിയമന പാനലിൽ മാറ്റം വരുത്തിയത്, വർഗീയ ധ്രുവീകരണങ്ങളിൽ നിശബ്ദത പാലിക്കുന്നത്, പ്രതിപക്ഷമുക്ത ഭാരത നീക്കങ്ങൾ... തുടങ്ങിയ കാര്യങ്ങൾ സർക്കാരിന് സാധിക്കും. പക്ഷേ, ശ്രദ്ധിച്ചുനോക്കിയാൽ അവയിൽ ജനാധിപത്യത്തിന്റെ കുറവ് കാണാം.
അടിയന്തരാവസ്ഥയെ വിമർശിക്കുന്നതു മാത്രമല്ല, ജനാധിപത്യത്തോടുള്ള പ്രതിബദ്ധത. അതുകൊണ്ടാണ്, മാധ്യമങ്ങൾ അടിയന്തരാവസ്ഥയെയും അതിനെ അപലപിക്കുന്നവരുടെ തത്തുല്യ ചെയ്‌തികളെയും ഒരുപോലെ വിമർശിക്കുന്നത്. അതേ, ഡെപ്യൂട്ടി സ്പീക്കറിലൂടെയും ജനാധിപത്യം ശബ്ദിക്കട്ടെ.

Editorial

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റി​ലെ ജ​നാ​ധി​പ​ത്യ ശ​ബ്ദം

ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ൽ ഇ​ന്ത്യ​യി​ൽ അ​തു ച​ട്ട​ങ്ങ​ളി​ൽ മാ​ത്രം കേ​ന്ദ്രീ​കൃ​ത​മാ​യി​രു​ന്നി​ല്ല. ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്നി​ല്ലെ​ങ്കി​ലും സ​ർ​ക്കാ​രു​ക​ൾ പാ​ലി​ക്കു​ന്ന ചി​ല കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ൾ ന​മ്മു​ടെ ജ​നാ​ധി​പ​ത്യ​ത്തെ ഇ​ടു​ങ്ങി​യ രാ​ഷ്‌​ട്രീ​യ​ത്തി​ൽ​നി​ന്നു മോ​ചി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്.

അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ് ലോ​ക്സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സ്ഥാ​നം പ്ര​തി​പ​ക്ഷ​ത്തി​നു കൊ​ടു​ക്കു​ന്ന പ​തി​വ്. പ​ക്ഷേ, ബി​ജെ​പി ആ​റ് വ​ർ​ഷ​മാ​യി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​ദ​വി ഒ​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. അ​വ​രു​ടേ​താ​യ ന്യാ​യ​ങ്ങ​ളു​ണ്ടാ​യി​രി​ക്കാം. പ​ക്ഷേ, ഭ​രി​ക്കു​ന്ന​വ​ർ ക​ണ്ടെ​ത്തേ​ണ്ട​ത് ഒ​ഴി​വാ​ക്ക​ലു​ക​ളു​ടെ​യ​ല്ല, ഉ​ൾ​ക്കൊ​ള്ള​ലി​ന്‍റെ ന്യാ​യ​ങ്ങ​ളാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞാ​ൽ രാ​ഷ്‌​ട്രീ​യ​മ​ല്ല, രാ​ഷ്‌​ട്ര​മാ​ണ് പ്ര​ധാ​ന​മെ​ന്ന സ​ന്ദേ​ശം അ​തി​ലു​ണ്ട്. ശ​ശി ത​രൂ​രി​നെ വി​ദേ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​ന്പോ​ൾ മാ​ത്രം പു​റ​ത്തെ​ടു​ക്കേ​ണ്ട രാ​ഷ്‌​ട്രീ​യ​മാ​യി, രാ​ഷ്‌​ട്രീ​യാ​തീ​ത ദേ​ശീ​യ​ത​യെ​യും ജ​നാ​ധി​പ​ത്യ​ത്തെ​യു​മൊ​ക്കെ ചു​രു​ക്ക​രു​ത്. അ​ടു​ത്ത മാ​സ​ത്തെ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​ദ​വി പ്ര​തി​പ​ക്ഷ​ത്തി​നു കൊ​ടു​ത്തി​ല്ലെ​ങ്കി​ലും സ​ർ​ക്കാ​രി​ന് ഒ​ന്നും സം​ഭ​വി​ക്കാ​നി​ല്ല. പ​ക്ഷേ, ജ​നാ​ധി​പ​ത്യ​ത്തെ സ​ർ​ക്കാ​രി​ൽ ത​ള​യ്ക്കാ​നി​ട​യാ​ക്കും.

ഒ​രു ക​ത്താ​ണ് വി​ഷ​യ​ത്തെ വീ​ണ്ടും സ​ജീ​വ​മാ​ക്കി​യ​ത്. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് എ​ഴു​തി​യ ക​ത്ത്. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സ്ഥാ​നം ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണെ​ന്നും ജ​നാ​ധി​പ​ത്യ രാ​ഷ്‌​ട്രീ​യ​ത്തി​നു​ള്ള ദുഃ​സൂ​ച​ന​യാ​ണി​തെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​ദ​വി പ്ര​തി​പ​ക്ഷ​ത്തി​നു കൊ​ടു​ക്കാ​തി​രി​ക്കു​ന്പോ​ൾ അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ൽ സ​ർ​ക്കാ​ർ എ​ന്തോ അ​ര​ക്ഷി​താ​വ​സ്ഥ അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന തോ​ന്ന​ലു​ണ്ടാ​കും. അ​ത് ജ​നാ​ധി​പ​ത്യ​ത്തി​ൽ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്.

സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി 2019നു​ശേ​ഷം ര​ണ്ട് ലോ​ക്സ​ഭ​ക​ളി​ൽ ഈ ​പ​ദ​വി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​യാ​യി പു​തി​യ ലോ​ക്സ​ഭ​യു​ടെ ര​ണ്ടാ​മ​ത്തെ​യോ മൂ​ന്നാ​മ​ത്തെ​യോ സ​മ്മേ​ള​ന​ത്തി​ലാ​ണു ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​തി​നാ​ൽ അ​ടു​ത്ത​മാ​സം പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ആ​രം​ഭി​ക്കാ​നി​രി​ക്കേ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​വ​ശ്യം രാ​ഷ്‌​ട്രീ​യ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പോ​ടെ രാ​ഷ്‌​ട്രീ​യം അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ൾ അ​തി​നെ മൂ​ല്യാ​ധി​ഷ്ഠി​ത​വും നി​യ​ന്ത്രി​ത​വു​മാ​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​നു മേ​ൽ​ക്കൈ കൊ​ടു​ക്കു​ന്ന​തും രാ​ഷ്‌​ട്ര​നി​ർ​മി​തി​ക്കു ഗു​ണ​ക​ര​വു​മാ​ണ്. അ​തി​നെ സ​ഹാ​യി​ക്കു​ന്ന കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളെ നി​ർ​ബ​ന്ധി​ത​മ​ല്ലാ​ത്ത​തി​നാ​ൽ ഉ​പേ​ക്ഷി​ക്ക​രു​ത്. ഇ​തി​ൽ, ഏ​റ്റ​വും മാ​തൃ​കാ​പ​ര​മാ​യ സ​മീ​പ​നം പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു തു​ട​ങ്ങി​വ​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സി​നു മൃ​ഗീ​യ ഭൂ​രി​പ​ക്ഷം ഉ​ണ്ടാ​യി​രു​ന്നി​ട്ടും ആ​ദ്യ​സ​ർ​ക്കാ​രി​ൽ ഹി​ന്ദു മ​ഹാ​സ​ഭാ നേ​താ​വാ​യി​രു​ന്ന ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി​യെ വ്യ​വ​സാ​യ, വി​ത​ര​ണ മ​ന്ത്രി​യാ​ക്കി. നെ​ഹ്റു​വി​നെ എ​തി​ർ​ത്തി​രു​ന്ന​യാ​ൾ മാ​ത്ര​മാ​യി​രു​ന്നി​ല്ല, ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​യി​രു​ന്ന ക്വി​റ്റ് ഇ​ന്ത്യ സ​മ​ര​ത്തെ​പ്പോ​ലും എ​തി​ർ​ത്ത​യാ​ളാ​യി​രു​ന്നു മു​ഖ​ർ​ജി.

അ​തു​പോ​ലെ, നെ​ഹ്റു​വി​ന്‍റെ​യും ഗാ​ന്ധി​ജി​യു​ടെ​യും ക​ടു​ത്ത വി​മ​ർ​ശ​ക​നാ​യി​രു​ന്ന ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റെ​യാ​ണ് നി​യ​മ​മ​ന്ത്രി​യാ​ക്കി​യ​ത്. സ്വ​രാ​ജ് പാ​ർ​ട്ടി​യി​ലും ജ​സ്റ്റീ​സ് പാ​ർ​ട്ടി​യി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന, ബ്രി​ട്ടീ​ഷ് അ​നു​കൂ​ല വീ​ക്ഷ​ണം ഉ​ണ്ടാ​യി​രു​ന്ന ആ​ർ.​കെ. ഷ​ൺ​മു​ഖം ചെ​ട്ടി​യാ​യി​രു​ന്നു ധ​ന​മ​ന്ത്രി. ഇ​വ​രെ​യൊ​ക്കെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് കോ​ൺ​ഗ്ര​സി​നു നി​ർ​ബ​ന്ധ​മു​ള്ള കാ​ര്യ​മാ​യി​രു​ന്നി​ല്ല. ആ ​ജ​നാ​ധി​പ​ത്യ വി​ശാ​ല​ത ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ​രാ​ജ്യ​മാ​യ ഇ​ന്ത്യ കൈ​വി​ടാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സ്ഥാ​നം പ്ര​തി​പ​ക്ഷ​ത്തി​നു ന​ൽ​കു​ന്പോ​ൾ അ​ന്ത​സേ​റു​ന്ന​ത് ഭ​ര​ണ​കൂ​ട​ത്തി​നാ​ണ്.

മോ​ദി​സ​ർ​ക്കാ​ർ 11 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ ഏ​റെ​യു​ണ്ട്. പ​ക്ഷേ, അ​തോ​ടൊ​പ്പം ഉ​റ​പ്പാ​ക്കേ​ണ്ട​ത് ബി​ജെ​പി​യു​ടെ വ​ള​ർ​ച്ച മാ​ത്ര​മ​ല്ല, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേ​തു​കൂ​ടി​യാ​ണ്. അ​ടി​ത്ത​റ സം​ര​ക്ഷി​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന​യു​ണ്ടെ​ങ്കി​ലും നി​ർ​ബ​ന്ധി​ത​മ​ല്ലാ​ത്ത ചി​ല കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തെ പു​ത്ത​ൻ വെ​ല്ലു​വി​ളി​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി പു​തു​ക്കി​ക്കൊ​ണ്ടി​രി​ക്കും. 11 വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലും പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ത്ത​ത്, ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളെ ത​ട​യാ​ത്ത​ത്, വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്, തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റെ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​നി​ക്കാ​ൻ നി​യ​മ​ന പാ​ന​ലി​ൽ മാ​റ്റം വ​രു​ത്തി​യ​ത്, വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ങ്ങ​ളി​ൽ നി​ശ​ബ്ദ​ത പാ​ലി​ക്കു​ന്ന​ത്, പ്ര​തി​പ​ക്ഷ​മു​ക്ത ഭാ​ര​ത നീ​ക്ക​ങ്ങ​ൾ... തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​രി​ന് സാ​ധി​ക്കും. പ​ക്ഷേ, ശ്ര​ദ്ധി​ച്ചു​നോ​ക്കി​യാ​ൽ അ​വ​യി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ കു​റ​വ് കാ​ണാം.

അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ വി​മ​ർ​ശി​ക്കു​ന്ന​തു മാ​ത്ര​മ​ല്ല, ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത. അ​തു​കൊ​ണ്ടാ​ണ്, മാ​ധ്യ​മ​ങ്ങ​ൾ അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​യും അ​തി​നെ അ​പ​ല​പി​ക്കു​ന്ന​വ​രു​ടെ ത​ത്തു​ല്യ ചെ​യ്തി​ക​ളെ​യും ഒ​രു​പോ​ലെ വി​മ​ർ​ശി​ക്കു​ന്ന​ത്. അ​തേ, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റി​ലൂ​ടെ​യും ജ​നാ​ധി​പ​ത്യം ശ​ബ്ദി​ക്ക​ട്ടെ.

Latest News

Corehub Up